ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിലെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി ഇന്ത്യ. ഇന്ത്യയെ എത്രകാലം മാറ്റിനിർത്താനാകുമെന്നും ഐക്യരാഷ്ട്ര സഭയിൽ കാലോചിതമായി മാറ്റമുണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
ഇന്ത്യ ദുര്‍ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നത് മറ്റാരെയും തോല്‍പിക്കാനല്ലെന്നും മോദി പറഞ്ഞു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു മോദിയുടെ പ്രസംഗം. ലോകത്തിലെ സുപ്രധാന നേതാക്കളെല്ലാം ഇത്തരത്തിലാണ് പൊതുസഭയിൽ പങ്കുചേർന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ യു.എന്നിനെ അദ്ദേഹം വിമർശിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ യു.എൻ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ എന്ത് ഇടപെടലാണ് യു.എൻ നടത്തിയതെന്നും ഭീകരാക്രമണങ്ങൾക്കെതിരെ എന്താണ് ചെയ്തതെന്നും മോദി ചോദിച്ചു.
മുമ്പ് ഇന്ത്യ ഏഴു തവണ രക്ഷാ സമിതിയിൽ താൽക്കാലിക അംഗത്വം നേടിയിരുന്നു. അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളോടൊപ്പം ഈ ജൂണിൽ വീണ്ടും ഇന്ത്യ സമിതിയിൽ ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.