അരവിന്ദ് കെജ്‌രിവാൾ

'ഈ നിലയിൽ രാജ്യം എങ്ങനെ പുരോഗമിക്കും?'; സി.ബി.ഐ റെയ്ഡിൽ കേന്ദ്രത്തിനെതിരെ കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

രാജ്യത്തെ സാധാരണക്കാർ വിലവർധവിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടുമ്പോൾ കേന്ദ്രസർക്കാർ രാജ്യത്തിനെതിരെ തന്നെയാണ് പോരാടുന്നതെന്ന് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. എന്നും രാവിലെ ഉണർന്ന ശേഷം സി.ബി.ഐയും, ഇ.ഡിയും അവരുടെ കളികൾ തുടരുകയാണ്. ഈ നിലയിൽ രാജ്യം എങ്ങനെ പുരോഗമിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു.

ഡൽഹിയിൽ മദ്യനയം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ വസതിയിലുൾപ്പടെ 31 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയത്.

തനിക്കെതിരായ അഴിമതി ആരോപണങ്ങളെ സിസോദിയ തള്ളികളയുകയും കെജ്‌രിവാൾ മന്ത്രിസഭയിൽ അംഗമായതിനാലാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് ആരോപിക്കുകയും ചെയ്തു. 'താൻ ചെയ്ത ഏകകുറ്റം കെജ്‌രിവാൾ മന്ത്രിസഭയിൽ അംഗമാണെന്നത് മാത്രമാണ്. അവരുടെ വിഷയം മദ്യനയം പുനഃക്രമീകരിച്ചതല്ല മറിച്ച് അരവിന്ദ് കെജ്‌രിവാളാണ് അവരുടെ പ്രശ്നം'- സിസോദിയ പറഞ്ഞു.

Tags:    
News Summary - ‘How will country progress this way?': Kejriwal hits out at Centre over CBI raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.