'ലവ്​ യു മാൻ', നിന്നെ കുട്ടിക്കാലം മുതൽ അറിയാം ആര്യന് പിന്തുണയുമായി ഋത്വിക് റോഷൻ

മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്​ പിന്തുണയുമായി ബോളിവുഡ് താരം ഋതിക് റോഷൻ. ഈ പരീക്ഷണ കാലത്തെ അതിജീവിക്കാൻ മാനസികമായി കരുത്തോടെ ഇരിക്കണമെന്ന്​ നിർദേശിച്ച്​ കുറിപ്പുമെഴുതി.

ഇൻസ്​​റ്റഗ്രമിലാണ്​​ ആര്യന് പിന്തുണ പ്രഖ്യാപിച്ച്​ കുറിപ്പെഴുതിയത്​. കുറിപ്പിൽ നിന്ന്​ 

''എന്‍റെ പ്രിയപ്പെട്ട ആര്യൻ, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അനിശ്ചിതത്വമാണ്​ അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളിൽ തളർന്നു പോകാരുത്​. ദൈവം ദയാലുവാണ്. എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇൗ പ്രതിസന്ധിയെ അതിജീവിക്കാനാകും. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും മുതിർന്ന​​പ്പോഴും എനിക്ക് നിന്നെ അറിയാം.........

​ഇ​പ്പോൾ ആ ചെകുത്താന്‍റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരിക്കു. നിരീക്ഷിക്കു.   പ്രകാശത്തിലേക്കെത്താൻ  ഇരുട്ടിലൂടെ കടന്നുപോകണമെന്നത്​ ജീവിതത്തിന്‍റെ ഭാഗമാണ്​. ആ വെളിച്ചത്തിൽ വിശ്വസിക്കുക. അതിൽ നിന്ന്​ നിന്നെ ആർക്കും തടയാനാകില്ല. - ലവ് യു മാന്‍''

​േനരത്തെ ആര്യന്‍ ഖാനെ പിന്തുണച്ച് ഫാഷന്‍ ഡിസൈനറും ഋത്വിക് റോഷന്‍റെ മുന്‍ ഭാര്യയുമായ സൂസെയ്ൻ ഖാനും രംഗത്തെത്തിയിരുന്നു.ആഡംബര കപ്പലിലെ എന്‍.സി.ബിയുടെ ലഹരിമരുന്നു വേട്ട വ്യാജമെന്ന്‌ മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്ക്​ ആരോപിച്ചിരുന്നു.

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടത്തിയ പരിശോധനയിൽ എൻ.സി.ബി ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഓഫിസ് ഭാരവാഹിയും സ്വകാര്യ കുറ്റാന്വേഷകനും പങ്കടുത്തെന്ന ആരാപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിഡിയോ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്​ വിവാദമായിരിക്കുകയാണ്​. അ​തെ സമയം ആര്യൻ ഖാന്‍റെ എൻ.സി.ബിയുടെ കസ്​റ്റഡി ഇന്ന് അവസാനിക്കും.

Tags:    
News Summary - Hrithik Roshan's Note To Aryan Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.