മുംബൈയിലെ 22 നില കെട്ടിടത്തിൽ തീപ്പിടിത്തം; ആളപായമില്ല -വിഡിയോ

മുംബൈ: പടിഞ്ഞാറൻ മുംബൈയിലെ മലാഡിൽ 22 നില കെട്ടിടത്തിൽ വൻ തീപ്പിടിത്തം. അഗ്നിശമന സേനകളുടെ സമയോചിത ഇടപെടൽ മൂലം നിരവധി പേരുടെ ജീവൻ രക്ഷിക്കാനായി. നാലു ഫയർ എൻജിനുകളാണ് അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയത്. ഫ്ലാറ്റിന്റെ മൂന്നാംനിലയിൽ നിന്നാണ് തീ പടർന്നത്.

Full View

പരിക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11 മണിക്കാണ് തീപ്പിടിത്തമുണ്ടായത്. 15 മിനിറ്റിനകം തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ബാൽകണിയിൽ കുടുങ്ങിപ്പോയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം.

Tags:    
News Summary - Huge fire breaks out at 22 storey building in Mumbai's Malad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.