ഗീതാ മിത്തൽ, ശാലിനി ജോഷി, ആശാ മേനോൻ

മണിപ്പൂരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ: മൂന്നംഗ വനിത ജുഡീഷ്യൽ പാനലിനെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി മൂന്നംഗ ജുഡീഷ്യൽ പാനലിനെ നിയോഗിച്ചു. മുൻ ജമ്മു ആൻഡ് കശ്മീർ ഹൈകോടതി ജഡ്ജ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയിൽ മുൻ ഹൈകോടതി ജഡ്ജിമാരായ ശാലിനി ജോഷിയും ആശാ മേനോനുമാണ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചി​ന്റേതാണ് നടപടി. മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിക്കും.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും കോടതിയിൽ റിപ്പോർട്ട് നൽകാനും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ദത്ത പഡ്സാൽഗികറിനെ നിയോഗിക്കാനും കോടതി തീരുമാനിച്ചു. സി.ബി.ഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത അഞ്ച് ഉദ്യോഗസ്ഥരെ നിയമിക്കണം. സർക്കാർ രൂപവത്കരിച്ച 42 പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്‌.ഐ.ടി) മണിപ്പൂരിന് പുറത്ത് നിന്നുള്ള ഡി.ഐ.ജി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിന് നിയോഗിക്കാനും കോടതി നിർദേശിച്ചു.




Tags:    
News Summary - Human rights issues in Manipur: Supreme Court appoints three-member women judicial panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.