പട്ന: ചപാര റെയിൽവേ സ്റ്റേഷനിൽ 50 മനുഷ്യ അസ്ഥികൂടങ്ങളുമായി മൃതദേഹ മോഷ്ടാവ് പിടിയിൽ. ബലിയ സിൽദ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സഞ്ജയ് പ്രസാദാണ് ചൊവ്വാഴ്ച റെയിൽവേ പൊലീസിെൻറ പിടിയിലായത്. ഉത്തർപ്രദേശിലെ ബലിയയിൽനിന്ന് മോഷ്ടിച്ച അസ്ഥികൂടങ്ങൾ ഭൂട്ടാൻ വഴി ചൈനയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
വിദേശത്ത് മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി അസ്ഥികൂടങ്ങൾക്ക് അവശ്യക്കാർ ഏറെയാണ്.സഞ്ജയ് പ്രസാദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ മൊബൈൽ വിളികൾ പരിശോധിക്കുന്നുണ്ടെന്ന് സീനിയർ െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് തൻവീർ പറഞ്ഞു. ഭൂട്ടാൻ, നേപ്പാൾ കറൻസികളും എ.ടി.എം കാർഡുകളും തിരിച്ചറിയൽ രേഖകളും നേപ്പാളിൽ ഉപയോഗിക്കുന്ന സിംകാർഡുകളും കണ്ടെടുത്തിട്ടുണ്ട്. റാക്കറ്റിന് പിന്നിലുള്ളവരെക്കുറിച്ചും ഇയാളുടെ നേപ്പാൾ, ഭൂട്ടാൻ ബന്ധവും അന്വേഷിക്കുന്നുണ്ട്.
2009ൽ സമാനമായ കേസിൽ ബസിൽനിന്ന് 67 അസ്ഥികൂടങ്ങളും 2004ൽ ഗയയിൽനിന്ന് 1000 അസ്ഥികൂടങ്ങളും പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.