സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ നാട്ടിൽ പോകാൻ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി. ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇവിടെ തൊഴിലാളികൾ കൂട്ടമായി പ്രതിഷേധിക്കുന് നത്.
ഡയമണ്ട് ബോഴ്‌സിലാണ് ചൊവ്വാഴ്ച പ്രതിഷേധം അരങ്ങേറിയത്. അക്രമാസക്തരായ തൊഴിലാളികൾ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. നിർമ്മാണ സ്ഥലത്തെ ചില്ലുവാതിലുകൾ എറിഞ്ഞു തകർത്തു. പൊലീസിനെ വിളിച്ചുവരുത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
സൂറത്തിലെ ദിൻഡോലിയിലും പ്രതിഷേധം അരങ്ങേറി. റെയിൽവേ ട്രാക്കുകളിലിറങ്ങിയ നൂറുകണക്കിന് തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനു നേരെ കല്ലേറുണ്ടായി.
ഉത്തർപ്രദേശ്, ബീഹാർ, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് സൂറത്തിൽ ജോലിചെയ്യുന്നത്. മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ തൊഴിലും കൂലിയും ഇല്ലാതായ ഇവർ കടുത്ത ദുരിതത്തിലാണ്. മേയ് 15 വരെ ലോക്ഡൗൺ നീട്ടുമെന്ന വാർത്ത കൂടി പരന്നതോടെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.