ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് അതിതീവ്രതയാർജിച്ച് നാളെ ഉച്ചയോടെ ഒഡിഷ-ബംഗാൾ തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് തീവ്രചുഴലിക്കാറ്റായി മാറിയത്.
ബംഗാളിനും ഒഡിഷക്കുമിടയിൽ പാരദ്വീപിനും സാഗർ ഐലൻഡിനും മധ്യേയായാണ് കാറ്റ് തീരം തൊടുക. മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗമുണ്ടാകുമെന്ന് കൊൽക്കത്ത പ്രാദേശിക കാലാവസ്ഥ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ സഞ്ജീബ് ബന്ദോപാധ്യായ് പറഞ്ഞു.
യാസ് ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒഡിഷ, ആന്ധ്ര, ബംഗാൾ മുഖ്യമന്ത്രിമാരുമായും അന്തമാൻ-നികോബാർ െലഫ്റ്റനൻറ് ഗവർണറുമായും ഓൺലൈൻ വഴി ചർച്ച നടത്തി. കോവിഡ് നടപടി ക്രമങ്ങൾ പാലിച്ച് ചുഴലിക്കാറ്റ് ബാധിത മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഒഡിഷയിൽ തുടങ്ങി.
കാറ്റിെൻറ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അടുത്ത മൂന്നുദിവസം ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.