്ശ്രീനഗർ: 2019 ആഗസ്റ്റ് ആദ്യത്തിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് പിൻവലിച്ചതിന് പിന്നാലെ വീട്ടുതടങ്കലിലായ ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിന് മോചനം. യാത്രക്കും വെള്ളിയാഴ്ച ചരിത്ര പ്രസിദ്ധമായ ജാമിഅ മസ്ജിദിൽ ജുമുഅക്ക് നേതൃത്വം നൽകുന്നതിനും തടസ്സമില്ലെന്ന് പൊലീസ് അറിയിച്ചതായി ഹുർറിയത്ത് വൃത്തങ്ങൾ അറിയിച്ചു. വാർത്ത പക്ഷേ, ഭരണകൂട വൃത്തങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒന്നര വർഷം മുമ്പ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് തൊട്ടുമുമ്പും പിറകെയുമായി നിരവധി കശ്മീരി നേതാക്കൾ അറസ്റ്റിലായിരുന്നു. ഇവരിൽ പലരും വൈകിയാണെങ്കിലും മോചിതരായെങ്കിലും മീർവായിസ് ഉമർ ഫാറൂഖിന്‍റെ മോചനം തീരുമാനമായിരുന്നില്ല. മോചിതനാകുന്നതോടെ കശ്മീരികളുടെ ആത്മീയ നേതാവ് കൂടിയായ മീർവായിസ് ആദ്യമായാകും ജുമുഅക്ക് നേതൃത്വം നൽകുന്നത്.
അദ്ദേഹം തടവിലല്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മീർവായിസിന്‍റെ മോചനം ആവശ്യപ്പെട്ട് ജമ്മു കശ്മീർ സിവിൽ സൊസൈറ്റി ഉൾെപടെ കശ്മീരിലെയും പുറത്തെയും നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.