കാൺപൂരിൽ കുടിലിന് തീപിടിച്ച് കുട്ടികളടക്കം അഞ്ചു പേർ വെന്തുമരിച്ചു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത് ജില്ലയിൽ കുടിലിന് തീപിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചുപേർ വെന്തുമരിച്ചു. റൂറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർമൗ ബഞ്ജരദേര ഗ്രാമത്തിലാണ് സംഭവം. സതീഷ് കുമാറും ഭാര്യ കാജലും മൂന്ന് കുട്ടികളും ഉറങ്ങുമ്പോഴാണ് തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. "സതീഷ് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഉറങ്ങുകയായിരുന്നു. നൈറ്റ് ബൾബിന് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച് അവർ പൊള്ളലേറ്റു മരിച്ചു," -ഗ്രാമവാസി ഉദയ്പാൽ മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടുകാരും അഗ്നിരക്ഷാ സേനയും തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ സതീഷിന്റെ മാതാവിന് പൊള്ളലേറ്റിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഫൊറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കാൺപൂർ എസ്.പി പറഞ്ഞു.

Tags:    
News Summary - hut catches fire in UP's Kanpur Dehat; 5, including children, charred to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.