അമ്മയുടെ മരണത്തിൽ മകളുടെ വെളിപ്പെടുത്തൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം വഴിത്തിരിവിലേക്ക്

 മുബൈ: അമ്മ മരിച്ച് മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പതിമൂന്നുകാരി. തന്‍റെ പിതാവ് മർദിച്ചതിന് ശേഷമാണ് അമ്മ ഫർസാന ബീഗത്തിന്‍റെ മരണം സംഭവിച്ചതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.

2023 ജൂൺ 14ന് പിതാവ് സലിം മരം കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് ഫർസാന ബീഗത്തിന്‍റെ തലയിൽ അടിച്ചതായി കുട്ടി പറയുന്നു. തുടർന്ന് മാതാവ് കുഴഞ്ഞു വീഴുകയായിരുന്നു. അതിന് ശേഷമാണ് മരണം സംഭവിക്കുന്നത്.

ഫർസാന ബീഗം കാമറെഡ്ഡി സ്വദേശിയും സലിം നിസാമാബാദ് സ്വദേശിയുമാണ്. 20 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മരണത്തിന് ശേഷം സലിം യൂസുഫ്ഗുഡയിലെ റഹ്മത്ത് നഗറിലെ വീട് മാറുകയും പെൺമക്കളെ വിൽക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്. മറ്റൊരു വിവാഹം കഴിച്ച സലിം അതേ പ്രദേശത്ത് ഭാര്യയോടൊപ്പം താമസിക്കുകയാണ്.

നിലവിൽ പെൺകുട്ടിയും മൂന്ന് മാസം പ്രായമുള്ള സഹോദരിയും ഹൈദരാബാദിലെ വെംഗൽറാവു നഗറിൽ അകന്ന ബന്ധുവായ മുഹമ്മദ് അൻവർ ഖാന്റെ കൂടെയാണ് കഴിയുന്നത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, മരണകാരണം അറിയാൻ മറവ് ചെയ്ത ഫർസാന ബീഗത്തിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് മജ് ലിസ് ബചാവോ തെഹ് രീക് (എം.ബി.ടി) വക്താവ് അംജദുല്ല ഖാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Hyderabad: 13-year-old girl’s revelation months after mother’s death sparks probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.