ഹൈദരാബാദിൽ കനത്ത മഴയും വെള്ളക്കെട്ടും; ദൃശ്യങ്ങൾ പുറത്ത്​

ഹൈദരാബാദ്​: കനത്ത മഴയിൽ ഹൈദരാബാദ്​ നഗരം വെള്ളത്തിൽ മുങ്ങി. രാത്രി എട്ടരമുതൽ 11 വരെ 10-12 സെന്‍റീമീറ്റർ മഴ പെയ്​തിരുന്നു. തുടർന്ന്​ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

നിരവധി സ്​ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കനത്ത മഴയിലും പ്രതികൂല കാലവസ്​ഥയിലും രണ്ടുപേരെ കാണാതായിട്ടുണ്ട്​. നഗരത്തിലെ റസ്റ്ററന്‍റിൽ ഉൾപ്പെടെ ​വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.

അതേസമയം കഴിഞ്ഞവർഷം സെപ്​റ്റംബർ-ഒക്​ടോബർ മാസങ്ങളിലു​ം കനത്ത വെള്ളക്കെട്ട്​ രൂപപ്പെട്ടിരുന്നുവെന്നും വെള്ളം കെട്ടി നിൽക്കാതിരിക്കാനുള്ള അടിസ്​ഥാന സൗകര്യങ്ങൾ അധികൃതർ ഒരുക്കിയില്ലെന്നും ​പ്രദേശവാസികൾ ആരോപിച്ചു.

ചിന്താൽകുന്തയിൽ ഒരാൾ ഒലിച്ചുപോയിരുന്നു. പിന്നീട്​ അയാളെ സുരക്ഷിതമായി കണ്ടെത്തി. വനസ്​താലിപുരത്തുനിന്ന്​ കാണാതായ രണ്ടുപേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Hyderabad Streets Flooded After Heavy Rain Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.