ഹൈദരാബാദ്: വാക്സിനുശേഷം പനി വന്നാൽ നൽകേണ്ട മരുന്നു മാറിനൽകിയതുമൂലം ഹൈദരാബാ ദിൽ രണ്ടു പിഞ്ചുകുട്ടികൾ മരിച്ചു. ഹൈദരാബാദിലെ നമ്പള്ളിയിലാണ് സംഭവം. മോശം നിലയി ലായിരുന്ന മൂന്ന് കൂട്ടികൾ അപകടനില തരണം ചെയ്തെങ്കിലും ഒന്നു മുതൽ ആറുമാസം വരെ പ്രായമുള്ള 32 കുട്ടികൾ നിലോഫർ ആശുപത്രിയിലെ െഎ.സി.യുവിൽ ചികിത്സയിലാണ്.
സംഭവത്തിൽ സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചു. ബുധനാഴ്ച നമ്പള്ളി അർബൻ ഹെൽത്ത് സെൻറിലാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. തുടർന്ന് ചില കുട്ടികൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ‘ട്രമഡോൾ’ എന്ന മരുന്ന് നൽകി. ഹെൽത്ത് സെൻററിൽ മൊത്തം 92 കുട്ടികൾക്കാണ് പെൻറവലൻറ് വാക്സിൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ‘പാരസെറ്റമോളി’ന് പകരമാണ് ‘ട്രമഡോൾ’ നൽകിയത്. തുടർന്ന് അവശ നിലയിലായ കുട്ടികളെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.