ഹൈദരാബാദ്: ഹൈദരാബാദിലെ ഇഫ്ലു സർവകലാശാലയിൽ ഫ്രറ്റേണിറ്റി-എം.എസ്.എഫ്-സ്വതന്ത്ര പിന്തുണയുള്ള ഏക്താ പാനലിന് വിജയം. ഏക്താ പാനലിെൻറ ആൻറണി ഇഗ്നേഷ്യസാണ് പ്രസിഡൻറായി വിജയിച്ചത്. ജനറല്‍ സെക്രട്ടറിയായി വിജയിച്ച സമർ അലി ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ കൗൺസിൽ അംഗമാണ്. രൂപവത്കരണത്തിനുശേഷം കന്നിയങ്കത്തിലാണ് ഫ്രറ്റേണിറ്റി അക്കൗണ്ട് തുറന്നത്.
ദിനിൽ സെനാണ് കൾച്ചറൽ സെക്രട്ടറി. മൂവരും മലയാളികളാണ്. വൈസ് പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങൾ ഇടത് പിന്തുണയുള്ള മുന്നണിയും നേടി. ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച ഐറിൻ ജോയിയും മലയാളിയാണ്. ലിറ്റററി സ്റ്റഡീസ് സ്കൂളിൽനിന്ന് കൗൺസിലറായി വിജയിച്ച എം.എസ്.എഫ് പ്രവർത്തകൻ സി. റാഫിദും മലയാളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.