ബി.ജെ.പി റാലിക്കിടെ വനിതാ പൊലീസ് ഓഫിസർ തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി രംഗത്തെത്തിയിരുന്നു. ഇതിനെ പരിഹസിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഇദ്രീസ് അലി. വെള്ള കുർത്തയിൽ 'ഞാൻ ഒരു പുരുഷനാണ്. ഇ.ഡി, സി.ബി.ഐ എന്നിവക്ക് എന്റെ ശരീരത്തിൽ തൊടാൻ ആവില്ല' എന്നാണ് ഇദ്രിസ് അലി എഴുതി പ്രദർശിപ്പിച്ചത്.
സുവേന്ദു അധികാരിയെ പരിഹസിച്ച് ഇദ്രിസ് അലി പറഞ്ഞു, "സി.ബി.ഐക്കും ഇ.ഡിക്കും തന്നെ തൊടാൻ കഴിയില്ലെന്ന് കരുതുന്ന ഒരു ബി.ജെ.പി നേതാവുണ്ട്."
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ നടന്ന അഴിമതി ആരോപണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ, ഒരു വനിതാ പൊലീസുകാരി തന്നെ മർദ്ദിച്ചതായി സുവേന്ദു അധികാരി ആരോപിച്ചിരുന്നു. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് സുവേന്ദു അധികാരി. പൊലീസ് വാനിൽ കയറാൻ വിസമ്മതിച്ചപ്പോൾ വനിതാ പൊലീസ് ഓഫിസർ സുവേന്ദുവിനെ പിടിച്ചുകയറ്റാൻ ശ്രമിച്ചിരുന്നു. തന്നെ തൊടരുതെന്നും പുരുഷ പൊലീസുകാരനെ വിളിക്കാനും സുവേന്ദു ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചാണ് ഇദ്രിസിന്റെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.