ബംഗളൂരു: ദലിതനായതിനാലാണ് തനിക്ക് മുഖ്യമന്ത്രി പദം ലഭിക്കാതിരുന്നതെന്ന് കർണാടക ഉപ മുഖ്യമന്ത്രി ജി. പരമേശ് വര. ദേവനാഗരിയിൽ ദലിത് സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘അടിച്ചമർത്തലിെൻറ ഇരയാണ് ഞാൻ. അതുകൊണ്ട് മുഖ്യമന്ത്രിപദം കിട്ടിയില്ല. താൽപര്യമില്ലാതിരുന്നിട്ടും മനസ്സില്ലാ മനസ്സോടെയാണ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്’’- ജി. പരമേശ്വര പറഞ്ഞു.
ദലിത് കോൺഗ്രസ് നേതാക്കളായ ബി. ബസവലിംഗപ്പ, കെ.എച്ച്. രംഗനാഥ്, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവർക്കും മുഖ്യമന്ത്രിമാർ ആവാമായിരുന്നുവെന്നും ഇവരെല്ലാം ദലിത് അടിച്ചമർത്തലിെൻറ ഇരകളായതിനാലാണ് മുഖ്യമന്ത്രി പദം ലഭിക്കാതെ പോയതെന്നും ജി. പരമേശ്വര നേരത്തെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.