മുംബൈ: താൻ ഒരിക്കലും ഭീകരത പ്രചരിപ്പിച്ചില്ലെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാകിർ നായിക്. സാമുദായിക സൗഹാർദത്തിനും സമാധാനത്തിനും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജമായ വിഡിയോ ക്ലിപ്പുകൾ ആണ് തനിക്കെതിരെ പ്രയോഗിക്കുന്നത്. വസ്തുതാവിരുദ്ധമായ രീതിയിൽ ഭീകരവാദം ആരോപിക്കുകയാണെന്നും വക്താവ് വഴി പുറത്തിറക്കിയ പ്രസ്താവനയിൽ സാകിർ നായിക് പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിെൻറയും കള്ളപ്പണം വെളുപ്പിക്കലിെൻറയും പേരിൽ ഇന്ത്യയിൽ കേസുള്ള സാകിർ നായിക് അറസ്റ്റ് ഒഴിവാക്കാൻ ഇപ്പോൾ മലേഷ്യയിൽ അഭയം തേടിയിരിക്കുകയാണ്. മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിനെ അടുത്തിടെ നായിക് കണ്ടിരുന്നു. നായിക്കിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം മഹാതീർ നിരസിച്ചിരുന്നു. നായിക്കിെൻറ പീസ് ടി.വി ചാനൽ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.