'ഒറ്റരാത്രികൊണ്ട് സൽപേര്​ നശിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്തുചെയ്യും?' ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി രഞ്ജൻ ഗൊഗോയ്

ന്യൂഡൽഹി: തനിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ആദ്യമായി പരസ്യ പ്രതികരണവുമായി മുൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. താൻ, പരാതി പരിഗണിച്ച ബെഞ്ചിന്‍റെ ഭാഗമാകാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ജസ്റ്റിസ് ഫോർ ദി ജഡ്ജ്' എന്ന തന്‍റെ ഓർമ്മക്കുറിപ്പിന്‍റെ പ്രകാശന വേളയിൽ ഇന്ത്യാ ടുഡേ ന്യൂസ് ഡയറക്ടർ രാഹുൽ കൻവാളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ൽ ​ചീ​ഫ് ജ​സ്​​റ്റി​സ്​ ആ​യി​രി​ക്കേ സു​പ്രീം​കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്​ ലൈം​ഗി​ക പീ​ഡ​ന​പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജസ്റ്റിസ് ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന്കാട്ടി ജീവനക്കാരി മുഴുവന്‍ ജഡ്ജിമാര്‍ക്കും കത്തെഴുതുകയായിരുന്നു. പിന്നീട് അവധി ദിവസമായ ശനിയാഴ്ച ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്‍റെ പ്രത്യേക സിറ്റിങ് വിളിച്ചു ചേര്‍ത്ത് ഇക്കാര്യത്തില്‍ തന്‍റെ നിലാപട് വ്യക്തമാക്കുകയായിരുന്നു. താൻ ആ ബെഞ്ചിലിരിക്കാൻ പാടില്ലായിരുന്നുവെന്നാണ്​ ഇപ്പോൾ തോന്നുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

"എന്നാൽ, 45 വർഷത്തിലേറെയായി കഠിനാധ്വാനം ചെയ്ത്​ സമ്പാദിച്ച നിങ്ങളുടെ സൽപേര്​ പ്രശസ്തി ഒറ്റരാത്രികൊണ്ട് നശിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്തുചെയ്യും? യുക്തിബോധത്തോടെ പ്രവർത്തിക്കുമെന്ന്​ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ചീഫ്​ ജസ്റ്റിസും മനുഷ്യനല്ലേ?' ഗോഗോയ് ചോദിച്ചു. എല്ലാവരും തെറ്റുചെയ്യുന്നവരാണെന്നും അതു സമ്മതിക്കുന്നതില്‍ കുഴപ്പമില്ലെന്നും ആരോപണം ഉയർന്ന ശേഷം സ്വീകരിച്ച നടപടിയെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. ജീവനക്കാരിയുടെ ആരോപണത്തെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു.

യുവതിയുടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിക്കുകയും ജസ്റ്റിസ് ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയുമാണ് ഉണ്ടായത്. ആരോപണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജിവനക്കാരിയെ സുപ്രീംകോടതി പിന്നീട് തിരിച്ചെടുത്തിരുന്നു. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക്ക്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെയാണ്​ കേ​സ്​ ന​ട​പ​ടി​ക​ൾ സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചത്​.

ജ​സ്​​റ്റി​സ് എ​സ്.​കെ. കൗ​ൾ ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ജു​ഡീ​ഷ്യ​ൽ ത​ല​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും ര​ഞ്ജ​ൻ ഗൊ​ഗോ​യി എ​ടു​ത്ത ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഗൂ​ഢാ​ലോ​ച​ന​ക്ക്​ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​സി​ലെ ഇ​ല​ക്‌​ട്രോ​ണി​ക് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യെ​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണെ​ന്നും അ​തി​നാ​ൽ കേ​സ് തു​ട​രേ​ണ്ട​തി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി 2019 ൽ ​നി​യോ​ഗി​ച്ച റി​ട്ട. ജ​സ്​​റ്റി​സ് എ.​കെ. പ​ട്‌​നാ​യി​കി​െൻറ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യിരുന്നു​ ന​ട​പ​ടി.

അ​സം എ​ൻ.​ആ​ർ.​സി കേ​സി​ൽ ഗൊ​ഗോ​യി എ​ടു​ത്ത ക​ടു​ത്ത നി​ല​പാ​ട് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​ക്ക്​ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ജ​സ്​​റ്റി​സ് പ​ട്‌​നാ​യി​ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് മു​ദ്ര​െ​വ​ച്ച ക​വ​റി​ൽ​ത​ന്നെ സൂ​ക്ഷി​ക്കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചിരുന്നു.

Tags:    
News Summary - I shouldn’t have been on the bench hearing sexual harassment case against me: Ex-CJI Ranjan Gogoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.