ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിെൻറ ഇമേജ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ 'ഡിസൈൻ ബോക്‌സ്ഡ് ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ്' ഉൾപ്പെടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ബംഗളൂരു, സൂറത്ത്, ചണ്ഡീഗഢ്, മൊഹാലി തുടങ്ങി ഏഴിടങ്ങളിലായാണ് പരിശോധന നടന്നത്.
അനധികൃത നിക്ഷേപം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. എന്നാല്‍, ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡിസൈന്‍ബോക്‌സ്ഡ് ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകന്‍ നരേഷ് അറോറ പ്രതികരിച്ചു. പ്രതിപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് തന്നെയും സഹപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2023ലെ കർണാടകനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിെൻറ തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രം മെനയാന്‍ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാര്‍ ചുമതലപ്പെടുത്തിയ സ്ഥാപനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.