തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടാർ; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ കർണാടക മുഖ്യമന്ത്രിയു​ം ബി.ജെ.പി നേതാവുമായ ജഗദീഷ് ഷെട്ടാർ. ബുധനാഴ്ച ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്. നദ്ദയുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ തീരുമാനം അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും ഷെട്ടാർ വെളിപ്പെടുത്തി.

പാർട്ടി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തീരുമാനം അറിയിച്ചു. മറ്റ് നേതാക്കളേയും ഇക്കാര്യം അറിയിക്കും. താൻ ആറ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അർഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ജഗ്ദീഷ് ഷെട്ടാറിന് 99 ശതമാനവും സീറ്റ് കിട്ടുമെന്ന് ബി.ജെ.പി നേതാവ് യെദിയൂരപ്പ പറഞ്ഞു. രണ്ടാംഘട്ട ലിസ്റ്റിൽ ഷെട്ടാറുണ്ടാവും. 120 മുതൽ 125 വരെ സീറ്റ് നേടി ​ബി.ജെ.പി കർണാടകത്തിൽ അധികാരത്തിലെത്തുമെന്നും യെദിയൂരപ്പ കുട്ടിച്ചേർത്തു.

പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിന് ഷെട്ടാറിനോട് മത്സരരംഗത്തുനിന്ന് മാറിനിൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. 2018ൽ ഹുബ്ബള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥി മഹേഷ് നാൽവദിനെ 21,000 വോട്ടിനാണ് ഷെട്ടാർ പരാജയപ്പെടുത്തിയത്. ആറു തവണ മണ്ഡലത്തിൽനിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയും രംഗത്തുവന്നിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് പിന്‍വാങ്ങല്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡക്കെഴുതിയ കത്തില്‍ ഈശ്വരപ്പ വ്യക്തമാക്കി.

Tags:    
News Summary - 'I will contest polls,' says sidelined Jagadish Shettar after meeting BJP chief JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.