വെള്ളപ്പൊക്കം: അരുണാചലിലെ ദ്വീപിൽ കുടുങ്ങിയവരെ രക്ഷിച്ചു

ദുബ്രുഗഡ്: അരുണാചൽ പ്രദേശിലെ ദ്വീപിൽ കുടുങ്ങിയ 19 പേരെ വ്യോമസേന രക്ഷപ്പെടുത്തി. സിയാങ് നദിയിലെ ദ്വീപിൽ കുടുങ്ങിയവരെ‍യാണ് ഹെലികോപ്റ്റർ മാർഗം സേന രക്ഷപ്പെടുത്തിയത്. അസമുമായി അതിർത്തി പങ്കിടുന്ന ദുബ്രുഗഡ് ജില്ലയിലെ കിഴക്കൻ സിയാങ്ങിലാണ് സംഭവം. 

ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നതിനെ തുടർന്നാണ് ആളുകൾ ദ്വീപിൽ ഒറ്റപ്പെടാൻ കാരണമായത്. കനത്ത മഴയെ തുടർന്ന് ചൈനയിലെ സാങ്പോ നദിയിലെ വെള്ളമാണ് അരുണാചലിൽ സിയാങ് നദിയിലെ വെള്ളപ്പൊക്കത്തിന് വഴിവെച്ചത്. സാങ്പോ നദി അരുണാചൽ പ്രദേശിൽ വെച്ച് സിയാങ് നദിയുമായി കൂടിച്ചേർന്നാണ് ഒഴുകുന്നത്. 

കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് സിയാങ് നദിയിൽ വെള്ളപ്പൊക്കം ഉണ്ടായത്. സാങ്പോ നദിയിൽ നിന്ന് 9020 ക്യൂമെക്സ് വെള്ളമാണ് സിയാങ് നദിയിലേക്ക് ഒഴുകിയെത്തിയത്. 


 

Tags:    
News Summary - IAF choppers rescue 19 stranded on island in Arunachal Pradesh’s Siang -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.