ശ്രീനഗർ: ഇന്ത്യൻ എയർഫോഴ്സിന്റെ വിങ് കമാന്‍ഡറിൽനിന്ന് രണ്ട് വർഷമായി ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുവെന്ന പരാതിയുമായി വനിതാ ൈഫ്ലയിംഗ് ഓഫിസർ. മുതിർന്ന ഉദ്യോഗസ്ഥനെതിരായ പരാതിയിൽ ബുദ്ഗാമിലെ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. നിലവിൽ ശ്രീനഗറിലാണ് വനിതാ ഓഫിസറും വിങ് കമാൻഡറും.
ലോക്കൽ പൊലീസുമായി സഹകരിക്കുമെന്ന് ഐ.എ.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിനെക്കുറിച്ച് ധാരണയുണ്ട്. വിഷയത്തിൽ ബുദ്ഗാം പൊലീസ് ശ്രീനഗറിലെ എയർഫോഴ്സ് സ്റ്റേഷനെ സമീപിച്ചിരുന്നു. തങ്ങൾ ഈ കേസുമായി പൂർണമായി സഹകരിക്കുമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2023 ഡിസംബർ 31ന് മെസ്സിൽ നടന്ന ഓഫിസർമാരുടെ പുതുവത്സര പാർട്ടിക്കിടെ വിങ് കമാൻഡർ തന്റെ മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. പരാതി നൽകാൻ തനിക്ക് ഭയമാണെന്നു പറഞ്ഞ വനിതാ ഓഫിസർ, മുമ്പ് ഇത് റിപ്പോർട്ടുചെയ്യാൻ ശ്രമിച്ച തന്നെ നിരുത്സാഹപ്പെടുത്തിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. ഈ സംഭവത്തിനുശേഷം അദ്ദേഹം ഓഫിസ് സന്ദർശിച്ച് ഒന്നും സംഭവിക്കാത്തത് പെരുമാറിയെന്നും അയാളിൽ പശ്ചാത്താപത്തിന്റെ ഒരു ലക്ഷണവുമില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മറ്റ് രണ്ട് വനിതാ ഓഫിസർമാരുമായാണ് താൻ എത്തിയതെന്നും അവർ തന്നെ സഹായിച്ചുവെന്നും പരാതിക്കാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.