ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് നടന്ന ഇന്ത്യ-പാക് വ്യോമസേന സംഘർഷത ്തിനുപിന്നാലെ, ജമ്മു-കശ്മീരിലെ ബുദ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ എം.ഐ-17 കോപ്ടർ ത കർത്തത് ഇന്ത്യൻ മിസൈൽ. സംഭവത്തിൽ നടന്ന ഉന്നതതല അന്വേഷണത്തിലാണ് ഇക്കാര്യം വ്യക ്തമായതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിൽ നാല് ഓഫിസർമാർ കുറ്റക്കാരാണ്. ഫെബ്രുവരി 27ന് കോപ്ടർ തകർന്ന് ആറ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. പ്രതിസ്ഥാനത്തുള്ളവരിൽ ഒരാൾ ഗ്രൂപ് ക്യാപ്റ്റനാണ്. ഇവർക്ക് കടുത്ത ശിക്ഷ കിട്ടുമെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്.
അന്വേഷണത്തെക്കുറിച്ച് വ്യോമസേനയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. കോപ്ടർ തകർന്ന ശേഷം വ്യോമസേന, എയർ കമഡോർ റാങ്ക് ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി മേയിൽ ശ്രീനഗർ ബേസിലെ കമാൻഡിങ് എയർ ഓഫിസറെ മാറ്റിയിരുന്നു. കോപ്ടറിലെ ഐ.എഫ്.എഫ് സംവിധാനം (വിമാനമോ കോപ്ടറോ ശത്രുവിേൻറതോ മിത്രത്തിേൻറതോ എന്ന് പ്രതിരോധ റഡാറുകൾക്ക് തിരിച്ചറിയാൻ കഴിയുന്ന സംവിധാനം) സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലായിരുന്നുെവന്ന് അന്വേഷണത്തിൽ വ്യക്തമായി.
കരയിലിരുന്ന് നിർദേശം നൽകുന്നവരും കോപ്ടറിലുള്ളവരും തമ്മിലെ ആശയവിനിമയത്തിൽ ഗുരുതര പിഴവുകളുണ്ടായതായും കണ്ടെത്തി. ഭൂതല-വ്യോമ മിസൈൽ കോപ്ടറിൽ തട്ടിയ സയമത്ത് വ്യോമ പ്രതിരോധ സംവിധാനം നിയന്ത്രിച്ച വിവിധ വിഭാഗങ്ങളിലുള്ളവർ വഹിച്ച പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി വ്യോമസേന ശിക്ഷ നടപടികൾ സ്വീകരിക്കും. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ കുറ്റക്കാർക്കെതിരെ ചുമത്തുമെന്ന് റിപ്പോർട്ടുണ്ട്.
പാകിസ്താനിലെ ബാലാകോട്ടിലുള്ള ഭീകര ക്യാമ്പുകൾക്കുനേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ബുദ്ഗാമിൽ കോപ്ടർ തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.