സഹപ്രവർത്തകയെ രക്ഷിക്കുന്നതിനിടെ ​െഎ.എ.എസ്​ ഒാഫീസർ മുങ്ങിമരിച്ചു

ന്യൂഡൽഹി: സഹപ്രവർത്തകയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ​െഎ.എ.എസ്​ ​െട്രെയിനി ഒാഫീസർ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. സൗത്ത്​ ഡൽഹിയിലെ ബെർ സരായി സിവിൽ സർവീസ്​ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ സംഭവം. െഎ.എ.എസ്​ ​െട്രെയിനി ഒാഫീസർ ആശിഷ്​ ദഹിയ(30) ആണ്​ മരിച്ചത്​. 

തിങ്കളാഴ്​ച രാത്രി ട്രെയിനിങ്​ സ​​​െൻററിലെ നീന്തൽകുളത്തിനടുത്ത്​  പാർട്ടി നടന്നുകൊണ്ടിരിക്കയാണ്​ അപകടം. സഹപ്രവർത്തക കാലുതെറ്റി വെള്ളത്തിലേക്ക്​ വീണതു കണ്ട ആശിഷും സുഹൃത്തുക്കളും കുളത്തിലേക്ക്​ എടുത്തുചാടുകയായിരുന്നു. 

സഹപ്രവർത്തകയെ സുരക്ഷിതമായി കരക്കെത്തിച്ചെങ്കിലും ആശിഷ്​കുളത്തിനടയിലേക്ക്​ മുങ്ങിതാഴുകയായിരുന്നു. സുഹൃത്തുക്കൾ ഇദ്ദേഹത്തെ കരക്കെത്തിച്ച്​ ​മെഡിക്കൽ സംഘത്തി​​​​​െൻറ സഹായം തേടുകയും ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. എന്നാൽ പുലർച്ചെ ഒരു മണിയോടെ മരണപ്പെട്ടു. ആശിഷ്​ കൂടുതൽ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. ഹരിയാനയിലെ സോനേപത്​ സ്വദേശിയാണ്​ ആശിഷ്​ ദാഹിയ. 
 

Tags:    
News Summary - IAS Officer Jumped Into Delhi Pool To Save Woman Colleague, Drowns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.