ലഖ്നോ: ഉത്തർപ്രദേശിലെ തദ്ദേശതെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകനെ ക്രൂരമായി മർദിക്കുന്ന ഐ.എ.എസ് ഓഫിസറുടെ ദൃശ്യങ്ങൾ പുറത്ത്. ടി.വി റിപ്പോർട്ടറെ പിന്തുടരുകയും മർദ്ദിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങൾ.
ഉന്നാവിലെ ചീഫ് ഡെവലപ്മെന്റ് ഓഫിസർ ദിവ്യാൻഷു പേട്ടലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. വോട്ട് രേഖപ്പെടുത്തുന്നത് തടയാൻ തദ്ദേശ കൗൺസിൽ അംഗങ്ങളെ തട്ടിക്കൊണ്ടുപോകുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് അക്രമം. സംഭവത്തിൽ ഓഫിസർ പ്രതികരിക്കാൻ തയാറായിട്ടില്ല. അക്രമത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
'എല്ലാ മാധ്യമപ്രവർത്തകരുമായും ഞങ്ങൾ സംസാരിച്ചിരുന്നു. ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തകനിൽനിന്ന് രേഖാമൂലം പരാതി ലഭിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു' -ഉന്നാവ് ജില്ല മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പറഞ്ഞു.
ഉത്തർപ്രേദശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 17 ജില്ലകളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. േബ്ലാക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയാണ് അക്രമം. തെരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം നേടുമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. എന്നാൽ വോട്ടെടുപ്പിനിടെ ബി.ജെ.പി കള്ളപ്പണം ഒഴുക്കുകയും കൃത്രിമത്വം കാണിക്കുകയും ചെയ്തുവെന്നാണ് പ്രതിപക്ഷമായ സമാജ്വാദി പാർട്ടിയുടെ ആരോപണം.
വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് ബ്ലോക്ക് കൗൺസൽ അംഗങ്ങളെ തടഞ്ഞതായ നിരവധി പരാതികൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.