ഈദ്ഗാഹ് മസ്ജിദ്: ഹൈകോടതി ഉത്തരവ് മഥുര കോടതിയിൽ സമർപ്പിച്ചു

മഥുര (യു.പി): മഥുര ഈദ്ഗാഹ് മസ്ജിദ്-ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട ഹരജികളെല്ലാം നാലു മാസത്തിനകം തീർപ്പാക്കണമെന്ന അലഹാബാദ് ഹൈകോടതിയുടെ ഉത്തരവിന്റെ പകർപ്പ് കേസുകൾ പരിഗണിക്കുന്ന മഥുര കോടതിയിൽ സമർപ്പിച്ചതായി ഹരജിക്കാരൻ മനീഷ് യാദവിന്റെ അഭിഭാഷകൻ ദീപക് ശർമ വ്യക്തമാക്കി.

അടുത്ത വാദംകേൾക്കൽ നടക്കുന്ന ജൂലൈ ഒന്നിന് മുമ്പായി ഇത് സമർപ്പിക്കണമെന്ന് സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി നിർദേശിച്ചിരുന്നു. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ ഭൂമിയിലാണ് ശാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നും അതുകൊണ്ട് പള്ളി പൊളിച്ചുമാറ്റി ഭൂമി ട്രസ്റ്റിന് തിരിച്ചുകൊടുക്കണമെന്നുമുള്ള ഒരുകൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags:    
News Summary - Idgah Masjid: The High Court order has been filed in the Mathura court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.