കശ്മീർ താഴ് വരയിലെ ഏഴ് സ്ഥലങ്ങളിൽ എ.എൻ.ഐ പരിശോധന

ന്യൂഡൽഹി: സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കശ്മീർ താഴ് വരയിലെ ഏഴ് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എ.എൻ.ഐ) പരിശോധന. അനന്ത്നാഗ്, ബാരാമുല്ല, ശ്രീനഗർ, ദോഡ, കിഷ്ത് വർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് സംഘം തിരിഞ്ഞ് പരിശോധന നടത്തുന്നത്.

മുമ്പ് ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്യിബ ആസൂത്രണം ചെയ്ത് ഭീകരാക്രമണം സുരക്ഷാസേന തകർത്തതിരുന്നു. ഇതിന് പിന്നാലെ ജൂൺ 27ന് നടത്തിയ തിരച്ചിലിൽ ആറു കിലോഗ്രാം ഐ.ഇ.ഡി ജമ്മു പൊലീസ് കണ്ടെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ ലഷ്കർ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ പുതിയ പരിശോധന നടത്തുന്നത്.

കഴിഞ്ഞ ജൂലൈ 31ന് ജമ്മു കശ്മീരിലെ 15 സ്ഥലങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. അന്ന് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ലഷ്കർ ഭീകരനെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - IED recovery case: NIA conducts searches at 7 locations in J-K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.