ലക്നോ: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍ പ്രദേശിലെ ബി.ജെ.പി മന്ത്രി ഭൂപേന്ദ്ര സിങ് ചൗധരി. ഉത്തര്‍ പ്രദേശിന്റെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് ഭൂപേന്ദ്ര സിങ് ചൗധരി. യു.പിയിലെ ഷമ്ലിയില്‍ ഒരു യുവജന റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
യു.പിയില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല് ധരിക്കുമെന്നും ശ്രീരാമന്റെ പേര് ജപിക്കുമെന്നുമാണ് ഉത്തര്‍ പ്രദേശിന്റെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി പറഞ്ഞത്.
രാഹുല്‍ ഗാന്ധി പൂണൂല് ധരിക്കുന്നതും അഖിലേഷ് യാദവ് ഹനുമാന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നമസ്കരിക്കുന്നതും പോലെ അതിന് തുടര്‍ച്ചയായിട്ടായിരിക്കും ഉവൈസിയും പൂണൂല് ധരിക്കുക എന്നാണ് മന്ത്രി പറഞ്ഞത്.
ആളുകള്‍ അവരുടെ സ്വന്തം അജണ്ടകള്‍ ഉപേക്ഷിക്കുകയും പകരം ഞങ്ങളുടേത് പിന്തുടരാന് തുടങ്ങുകയും ചെയ്യുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
ഞങ്ങള്‍ ഞങ്ങളുടെ അജണ്ടയുമായി മുന്നോട്ട് പോകുകയാണ്. ഈ അജണ്ട കാരണമാണ് അഖിലേഷ് യാദവ് ഹനുമാന് ക്ഷേത്രങ്ങളില്‍ ചെന്ന് പ്രാർഥിക്കാന്‍ തുടങ്ങിയത്. ലോകത്തിന് മുന്നില്‍ നിങ്ങളുടെ പ്രതിച്ഛായ തകരും. ഈ അജണ്ട കാരണമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൂണൂല് ധരിച്ച് തുടങ്ങിയതും. ഇതാണ് ഞങ്ങളുടെ അജണ്ടയുടെ സ്വാധീനം.- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.