‘മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകും’; അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം

ന്യൂഡൽഹി: മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകുമെന്ന അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം. ​ഇത് കാവിവത്കരിക്കപ്പെട്ട വിധിയാണെന്നും ക്രൈസ്തവരിൽ കൂടുതൽ ഭീതിപരത്താനേ ഇത്തരം കാര്യങ്ങൾ ഉപകരിക്കൂവെന്നും ഫോറം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരി​ഗണിക്കുന്നതിനിടെ ജഡ്ജി രോഹിത് രഞ്ജൻ അ​ഗർവാളാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് അനുമതിയില്ലെന്നും ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടക്കുകയാണെന്നും ജഡ്ജി പറഞ്ഞിരുന്നു. ​​

ക്രിസ്ത്യൻ സമുദായത്തെ മൊത്തം കുറ്റപ്പെടുത്തുന്ന പരാമർശം കോടതി സ്വമേധയ പിൻവലിക്കണമെന്ന് യുനൈറ്റഡ്​ ​ക്രിസ്ത്യൻ​ ഫോറം ആവശ്യപ്പെട്ടു. 

Tags:    
News Summary - 'If conversion is not stopped, the majority will become a minority'; United Christian Forum against Allahabad High Court Reference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.