ന്യൂഡൽഹി: ഗാന്ധി കുടുംബത്തിലല്ലെങ്കിൽ 29ാം വയസ്സിൽ താൻ ലോക്സഭയിൽ എത്തുകയില്ലായിരുന്നുവെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള ജനങ്ങളുടെ അവകാശം സംബന്ധിച്ച് ഗുവാഹതിയിൽ സംസാരിക്കവേയാണ് വരുൺ ഗാന്ധിയുടെ പ്രസ്താവന.
‘‘ഞാൻ ഫിറോസ് വരുൺ ഗാന്ധി. എെൻറ പേരിൽ ഗാന്ധി എന്നില്ലായിരുന്നുവെങ്കിൽ 29ാം വയസ്സിൽ എം.പിയാവുമായിരുന്നോ? ഞാൻ വരുൺ ദത്തോ, വരുൺ ഘോഷോ, വരുൺ ഖാനോ ആരും ആയിക്കൊള്ളെട്ട. പേരുനോക്കാതെ എല്ലാവർക്കും തുല്യമായ അവകാശം നൽകുന്ന ഇന്ത്യയെ കാണാനാണ് ആഗ്രഹിക്കുന്നത്’’-വരുൺ പറഞ്ഞു.
1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം വരുൺ ലോക്സഭയിൽ സ്വകാര്യ ബില്ലിന് അനുമതി തേടിയിരുന്നു. വോട്ടു ചെയ്തവരിൽ 75 ശതമാനം ജനങ്ങൾക്ക് തൃപ്തികരമായ പ്രവർത്തനം കാഴ്ചവെക്കാത്തപക്ഷം തങ്ങളുടെ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാൻ അധികാരം നൽകുന്ന വിധത്തിലുള്ള ഭേദഗതിക്കാണ് അനുമതി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.