ന്യൂഡൽഹി: വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയുമായി പരസ്പര സമ്മതത്തോടെ ബന്ധം പുലർത്തിയെന്ന് സമ്മതിച്ച മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് എന്ത് സൽപേരാണുള്ളതെന്ന് മാധ്യമ പ്രവർത്തക പ്രിയ രമണിയുടെ അഭിഭാഷക കോടതിയിൽ ചോദിച്ചു. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച പ്രിയക്കെതിരെ അക്ബർ നൽകിയ മാനനഷ്ടക്കേസിെൻറ വാദം കേൾക്കവേയാണ് അഡ്വ. റബേക്ക ജോൺ ഈ വാദം നടത്തിയത്.
രമണി തന്നെ 'മാധ്യമങ്ങളിലെ ഏറ്റവും വലിയ ലൈംഗിക മൃഗ'മെന്ന് വിളിച്ചുവെന്നും അത് കളങ്കരഹിതമായ സൽപേരിന് ദോഷം ചെയ്തുവെന്നും അക്ബർ കോടതിയിൽ പറഞ്ഞിരുന്നു. മീ ടു കാമ്പയിനിൽ 2018ൽ 15-16 സ്ത്രീകൾ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതിൽ രമണിക്കെതിെര മാത്രമാണ് അക്ബർ കേസ് നൽകിയതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.
ആരോപണമുന്നയിച്ചവരുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്നാണ് അക്ബർ പറഞ്ഞത്. വിവാഹിതനായ ഒരാൾ മറ്റുള്ളവരുമായി പരസ്പര സമ്മതത്തോടെ ബന്ധം പുലർത്തുന്ന സ്വഭാവത്തെ സൽപേരെന്നാണോ വിളിക്കുകയെന്ന് റബേക്ക ചോദിച്ചു. തന്നേക്കാൾ 20 വയസ്സ് കുറവുള്ള ജൂനിയറുമായി ബന്ധമുണ്ടായിരുന്നതായി അക്ബർതന്നെ സമ്മതിച്ചിട്ടുണ്ട്്. ഇത് കളങ്കരഹിതമായ സൽപേരല്ലെന്ന് റബേക്ക പറഞ്ഞു.
അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ കേസ് ഡിസംബർ പത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.