ന്യൂഡൽഹി: പുതിയ സി.ബി.െഎ ഡയറക്ടറെ ഉടൻ നിയമിക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് പ്രതിനിധി മല്ലികാർജുൻ ഖാർകെയുടെ എതിർപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതി പുതിയ സി.ബി.െഎ ഡയറക്ടറെ നിയമിക്കുന്നത്. ഇതിനായി വെള്ളിയാഴ്ച സമിതി യോഗം ചേർന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനമായിരുന്നില്ല.
1984 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ്, രജനി കാന്ത് മിശ്ര, എസ്.എസ് ദേസ്വാൾ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന നൽകുന്നതെന്നാണ് സൂചന. ഉത്തർപ്രദേശ് കേഡറിലെ െഎ.പി.എസ് ഉദ്യോഗസ്ഥനാണ് അഹമ്മദ്. നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്രിമിനോളജി ആൻഡ് േഫാറൻസിക് വകുപ്പിെൻറ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിെൻറ തലവനാണ് മിശ്ര. ഹരിയാന കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് ദേശ്വാൾ. നിലവിൽ ഇൻഡോ-ടിബറ്റൻ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.