ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ക്രൂരപീഡനത്തിന് ഇരയായ ബിൽകീസ് ബാനുവിന് മാതൃകാപരമായ നഷ്ടപരിഹാരം നൽകുന്നതിൽ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിെൻറ പ്രതികരണം ആരാഞ്ഞു.
ഇതുസംബന്ധിച്ച് മാർച്ച് 12നകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസിൽ ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം തേടി ബിൽകീസ് ബാനു നൽകിയ ഹരജി പരിഗണിച്ചാണിത്. ഗുജറാത്ത് കലാപത്തിൽ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരസംഭവമാണ് ബിൽകീസ് ബാനുവിേൻറത്. ഗർഭിണിയായിരുന്ന അവരെ 2002 മാർച്ചിൽ കലാപകാരികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മാത്രമല്ല, ഇവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്തു. ബിൽകീസ് ബാനു അനുഭവിച്ച പീഡനത്തിെൻറയും മനുഷ്യാവകാശ ലംഘനത്തിെൻറയും രൂക്ഷത കണക്കിലെടുക്കുേമ്പാൾ നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ പുനരവലോകനം ചെയ്യണമെന്ന് അവരുടെ അഭിഭാഷക ശോഭ പറഞ്ഞു. തനിക്ക് സംരക്ഷണം നൽകുന്നതിൽ ഗുജറാത്ത് സർക്കാർ പരാജയപ്പെെട്ടന്നു മാത്രമല്ല, പ്രതികളെ സംരക്ഷിക്കാൻ എല്ലാ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തുകയും ചെയ്തതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.