അനധികൃത ഖനനം: ഝാർഖണ്ഡിലും രാജസ്ഥാനിലും ഇ.ഡി റെയ്ഡ്

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ലെ അ​ന​ധി​കൃ​ത ഖ​ന​നം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഝാ​ർ​ഖ​ണ്ഡി​ലെ​യും രാ​ജ​സ്ഥാ​നി​ലെ​യും 12 ഇ​ട​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) റെ​യ്ഡ് ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​​ന്റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് അ​ഭി​ഷേ​ക് പ്ര​സാ​ദ്, ഹ​സാ​രി​ബാ​ഗ് ഡി.​എ​സ്.​പി രാ​ജേ​ന്ദ്ര ദു​ബെ എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. സാ​ഹി​ബ് ഗ​ഞ്ച് ജി​ല്ല ക​ല​ക്ട​ർ രാം ​നി​വാ​സി​​ന്റെ രാ​ജ​സ്ഥാ​നി​ലെ വ​സ​തി​യി​ലും റെ​യ്ഡ് ന​ട​ന്നു. മു​ൻ എം.​എ​ൽ.​എ പ​പ്പു യാ​ദ​വ്, ഏ​താ​നും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ എ​ന്നി​വ​രും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്.

സം​സ്ഥാ​ന​ത്തെ അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ലൂ​ടെ 100 കോ​ടി രൂ​പ സ​മ്പാ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ടോ​ൾ പ്ലാ​സ ടെ​ൻ​ഡ​ർ ന​ൽ​കി​യ​തി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന​ധി​കൃ​ത ഖ​ന​ന​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്ന​തി​ന് 2022 ജൂ​ലൈ​യി​ൽ സോ​റ​​ന്റെ അ​ടു​ത്ത രാ​ഷ്ട്രീ​യ അ​നു​യാ​യി പ​ങ്ക​ജ് മി​ശ്ര, സ​ഹാ​യി​ക​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​​പ്പെ​ട്ട 19 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ.​ഡി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ള്ള​പ്പ​ണ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത പ​ണം സാ​ഹി​ബ്ഗ​ഞ്ചി​ലെ അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ലൂ​ടെ നേ​ടി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തി​നി​ടെ, മൊ​ഴി​യെ​ടു​ക്കാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന് ഏ​ഴാം ത​വ​ണ​യും ഇ.​ഡി നോ​ട്ടീ​സ് ന​ൽ​കി. എ​ന്നാ​ൽ, നോ​ട്ടീ​സ് ന​ൽ​കി​യ​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് സോ​റ​ൻ കു​റ്റ​പ്പെ​ടു​ത്തി​.

Tags:    
News Summary - Illegal mining: ED raids in Jharkhand and Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.