ചെന്നൈ: തമിഴ്നാട്ടിൽ അനധികൃത മുലപ്പാൽ വിൽപന സജീവമായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് റെയ്ഡ് നടപടികൾ ഊർജിതപ്പെടുത്തി.
ചെന്നൈ അറുമ്പാക്കത്തുള്ള ആർ.കെ ഫാർമയിൽനിന്ന് 350 കുപ്പിയും മാതവരത്ത് സ്വകാര്യ മരുന്നുകടയിൽനിന്ന് 200ലേറെ കുപ്പിയും മുലപ്പാലാണ് പിടിച്ചെടുത്തത്. 50 മില്ലി ലിറ്റർ പാലിന് 500 രൂപ മുതൽ 1,250 രൂപ വരെയാണ് ഈടാക്കുന്നത്.
അനധികൃതമായി മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. മുലപ്പാൽ സംസ്കരണത്തിന് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പിടിച്ചെടുത്ത മുലപ്പാലിൽ രാസവസ്തു കലർത്തിയതായി സംശയമുള്ളതിനാൽ ഇതിന്റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് 35 മെഡിക്കൽ കോളജുകളിൽ മുലപ്പാൽ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ലൈസൻസോടെ പ്രവർത്തിക്കുന്ന മുലപ്പാൽ ബാങ്കുകളുടെ പ്രവർത്തനം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിന് കീഴിലായിരിക്കണമെന്ന് നിയമമുണ്ട്. രാജ്യത്ത് സർക്കാർ ഉടമസ്ഥതയിൽ ഏറ്റവും കൂടുതൽ മുലപ്പാൽ ബാങ്കുകൾ പ്രവർത്തിക്കുന്നത് തമിഴ്നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.