ന്യൂഡൽഹി: മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. അധ്യാപികയായി ഗ്രാമത്തിലുള്ളവർക്ക് സേവനം നൽകിയയാളാണ് താൻ. ഗ്രാമത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും അധ്യാപിക പറഞ്ഞു.
സ്കൂളിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. അവർ നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് കുട്ടികളെ നിയന്ത്രിച്ചെ മതിയാകു. ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണെന്നും തൃപ്തി ത്യാഗി പറഞ്ഞു.
കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുസഫർനഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബാങാറി പറഞ്ഞു. പരാതിയിൽ വിശദമായ അന്വേഷണം നടത്തും. അധ്യാപികക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 24നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപിക മുസ്‍ലിം വിദ്യാർഥിയെ ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി മറ്റ് വിദ്യാർഥികളെ കൊണ്ട് അടിപ്പിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ വൻ പ്രതിഷേധവും ഉയർന്നിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യു.പി പൊലീസ് അധ്യാപികക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.