ബംഗളൂരു: എെൻറ പേര് സിദ്ധരാമ. ഞാനും ഹിന്ദുവാണ്. ബി.ജെ.പിക്കാർ മാത്രമല്ല ഹിന്ദുക്കൾ -പറയുന്നത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
എൻ.ഡി.എ സർക്കാറിെൻറ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബി.ജെ.പി ആരംഭിച്ച വിസ്താരക് പരിപാടിയുടെ പേരിൽ വീടുകൾ തോറും കയറിയിറങ്ങുന്ന ബി.ജെ.പി പ്രവർത്തകർ പാർട്ടിയുടെ ഒളിയജണ്ട നടപ്പാക്കുകയാണ്. സംസ്ഥാനത്തെ വർഗീയസംഘർഷങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നും അതല്ലാതെ അവർക്ക് മറ്റൊരു വിഷയം ഉന്നയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.