മു​സ്‍ലിം വി​ദ്വേ​ഷ പരാമർശത്തിൽ ജ​ഡ്ജി ശേ​ഖ​ർ കു​മാ​ർ മാപ്പ് പറഞ്ഞില്ല; പുതിയ റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി സി​റ്റി​ങ് ജ​ഡ്ജി ശേ​ഖ​ർ കു​മാ​ർ യാ​ദ​വ് ന​ട​ത്തി​യ മു​സ്‍ലിം വി​ദ്വേ​ഷ പരാമർശത്തി​ൽ കൂടുതൽ ഇ​ട​പെ​ട​ലുമായി സു​പ്രീം​കോ​ട​തി. ജ​ഡ്ജി ശേ​ഖ​ർ കു​മാ​ർ യാ​ദ​വിന്‍റെ വിഷയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ റിപ്പോർട്ട് തേടി. അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി ചീഫ് ജസ്റ്റിസിനോടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന റിപ്പോർട്ട് തേടിയത്.

ജ​ഡ്ജി ശേ​ഖ​ർ കു​മാറിന്‍റെ മു​സ്‍ലിം വി​ദ്വേ​ഷ പരാമർശം മാ​ധ്യ​മ വാ​ര്‍ത്ത​യായതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി കൊളീജിയത്തിന് മുമ്പിൽ ഹാജരായി വിശദീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കൊളീജിയത്തിന് മുമ്പാകെ ഹാജരായ ജ​ഡ്ജി ശേ​ഖ​ർ കു​മാർ, താൻ ഉദ്ദേശിച്ച കാര്യമല്ല മാധ്യമങ്ങൾ നൽകിയതെന്നാണ് വിശദീകരിച്ചത്. എന്നാൽ, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി.​എ​ച്ച്.​പി) പ​രി​പാ​ടി​യി​ൽ ജ​ഡ്ജി ശേ​ഖ​ർ കു​മാർ നടത്തിയ പ്രസംഗത്തിന്‍റെ പൂർണരൂപം അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തിയിൽ നിന്ന് സുപ്രീംകോടതി ശേഖരിച്ചിരുന്നു. കൂടാതെ, ഹൈകോടതിയുടെ റിപ്പോർട്ടും തേടിയിരുന്നു. ജഡ്ജിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിച്ചത്.

വിദ്വേഷ പരാമർശത്തിൽ ജ​ഡ്ജി ശേ​ഖ​ർ കു​മാർ പരസ്യമായി മാപ്പ് പറയണമെന്ന് കൊളീജിയം നിർദേശിച്ചു. എന്നാൽ, നിലപാട് വ്യക്തമാക്കാൻ എന്നാണ് കൊളീജിയത്തോട് ജഡ്ജി വ്യക്തമാക്കിയത്. ഡിസംബർ 17ന് കൊളീജിയം ചേർന്ന് 20 ദിവസം കഴിഞ്ഞിട്ടും പരസ്യമായി മാപ്പ പറയാൻ ജഡ്ജി തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അ​ല​ഹാ​ബാ​ദ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് വീണ്ടും സുപ്രീംകോടതി റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷം വീണ്ടും അന്വേഷണം നടത്തുന്ന സുപ്രീംകോടതി കുറ്റം ഗൗരവമുള്ളതെന്ന് കണ്ടെത്തിയാൽ ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള ശിപാർശ രാഷ്ടപതിക്ക് കൈമാറും. തുടർന്ന് രാഷ്ടപതി പാർലമെന്‍റിനും കൈമാറും.

ഡി​സം​ബ​ർ എ​ട്ടി​ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി.​എ​ച്ച്.​പി) പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വ് ന​ട​ത്തി​യ പ്ര​സം​ഗ​മാണ് വിവാദമായത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നാണ് ജഡ്ജി ശേഖർ കുമാർ യാദവ് പറഞ്ഞത്.

ജ​ഡ്ജി​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ

‘‘ഈ ​രാ​ജ്യം ‘ഹി​ന്ദു​സ്ഥാ​ൻ’ ആ​ണെ​ന്ന് പ​റ​യാ​ൻ ത​നി​ക്ക് ഒ​രു ശ​ങ്ക​യു​മി​ല്ല. ഇ​വി​ടെ ജീ​വി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​​ന്റെ ഇം​ഗി​ത​മ​നു​സ​രി​ച്ചാ​ണ് ഈ ​രാ​ജ്യം ച​ലി​ക്കു​ക. ഇ​താ​ണ് നി​യ​മം. ഒ​രു ഹൈ​കോ​ട​തി ജ​ഡ്ജി​യെ​ന്ന നി​ല​ക്ക​ല്ല താ​ൻ സം​സാ​രി​ക്കു​ന്ന​ത്. മ​റി​ച്ച് ഭൂ​രി​പ​ക്ഷ​ക്കാ​ർ​ക്ക് അ​നു​സ​രി​ച്ചാ​ണ് നി​യ​മം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ന്റെ കാ​ര്യ​മാ​യാ​ലും സ​മൂ​ഹ​ത്തി​​ന്റെ കാ​ര്യ​മാ​യാ​ലും ഭൂ​രി​പ​ക്ഷ​ത്തി​ന്റെ സ​ന്തോ​ഷ​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക.

എ​ന്നാ​ൽ ഈ ‘​ക​ഠ്മു​ല്ല’​യു​ണ്ട​ല്ലോ.... ആ ​വാ​ക്ക് ഒ​രു പ​ക്ഷേ ശ​രി​യാ​യ വാ​ക്കാ​ക​ണ​മെ​ന്നി​ല്ല..​എ​ന്നാ​ലും പ​റ​യു​ക​യാ​ണ്. അ​വ​ർ ഈ​രാ​ജ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണ്. അ​വ​ർ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ദ്ര​വ​ക​ര​മാ​ണ്. പൊ​തു​ജ​ന​ത്തെ ഇ​ള​ക്കി​വി​ടു​ന്ന​വ​രാ​ണ്. രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി ആ​ഗ്ര​ഹി​ക്കാ​ത്ത ഇ​ത്ത​ര​മാ​ളു​ക​ളെ ക​രു​തി​യി​രി​ക്ക​ണം. മു​സ്‍ലിം​ക​ൾ നി​ര​വ​ധി ഭാ​ര്യ​മാ​ർ വേ​ണ​മെ​ന്ന​ത് അ​വ​കാ​ശ​മാ​യി ക​രു​തു​ന്ന​വ​രാ​ണ്’’.

അതേസമയം, വിദ്വേഷ പരാമർശത്തിന് പിന്നാലെ ജ​ഡ്ജി​ക്കെ​തി​രെ നി​യ​മ മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്കം വ്യാ​പ​ക പ്ര​തി​ഷേ​ധമാണ് ഉ​യ​ർന്നത്. ജ​ഡ്ജി​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​മ്പ​യി​ൻ ഫോ​ർ ജു​ഡീ​ഷ്യ​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ആ​ൻ​ഡ് റി​ഫോം​സ് (സി.​ജെ.​എ.​ആ​ർ) ചീ​ഫ് ജ​സ്റ്റി​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജ​ഡ്ജി​ക്കെ​തി​രാ​യ ഇം​പീ​ച്ച്‌​മെ​ന്റ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് എം.​പി ആ​ഗ സ​യ്യി​ദ് റൂ​ഹു​ല്ല മെ​ഹ​ദി ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കിയിരുന്നു. നോ​ട്ടീ​സി​ൽ എ.​ഐ.​എം.​ഐ.​എം എം.​പി അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി, ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി അം​ഗം രാ​ജ്കു​മാ​ർ, സി.​പി.​ഐ (എം.​എ​ൽ) എം.​പി സു​ധാ​മ പ്ര​സാ​ദ്, സ​മാ​ജ് വാ​ദി പാ​ർ​ട്ടി എം.​പി​മാ​രാ​യ മൊ​ഹി​ബ്ബു​ല്ല ന​ദ്‍വി, സി​യാ​ഉ​റ​ഹ്മാ​ൻ ബ​ർ​ഖ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ഴ് എം.​പി​മാ​രാണ് ഒ​പ്പി​ട്ടത്.

Tags:    
News Summary - Supreme Court seeks details from HC on Justice Shekhar Yadav's hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.