രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഐ.എം.എ

ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിന്‍റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ രാംദേവിന്‍റെ പരാമർശത്തിൽ ഉത്തരാഖണ്ഡ് ഐ.എം.എയുടേതാണ് നടപടി.

1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഐ.എം.എ ഫയല്‍ ചെയ്തിരിക്കുന്നത്. രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തേയും ഡോക്ടർമാരെയും അപമാനിക്കുന്ന തരത്തിലാണ് രാംദേവ് സംസാരിച്ചതെന്ന് നോട്ടീസിൽ പറയുന്നു.

ആധുനിക വൈദ്യ ശാസ്ത്രത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. അല്ലെങ്കിൽ രേഖാമൂലം ഖേദപ്രകടനം നടത്തണമെന്ന് നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെടുന്നു.

ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കും. അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണം. ബാബ രാംദേവിന്‍റെ സ്ഥാപനം പുറത്തിറക്കിയ കൊറോണിൽ കിറ്റിന്‍റെ പരസ്യം പിൻവലിക്കണമെന്നും അല്ലെങ്കിൽ ഇതിനെതിരെ ഐ.എം.എ ക്രിമിനൽ കേസ് നൽകുമെന്നും നോട്ടീസിൽ പറയുന്നു. 

Tags:    
News Summary - IMA Uttarakhand gives Rs 1,000 crore defamation notice on Ramdev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.