ന്യൂഡൽഹി: ഇന്ത്യയിൽ ആഗസ്റ്റിലും സെപ്റ്റംബറിലും പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇക്കാലയളവിലെ ശരാശരി മഴ 422.8 മില്ലീമിറ്ററാണ്. എന്നാൽ, ഇത്തവണ ഇതിന്റെ 106 ശതമാനം മഴയായിരിക്കും ലഭിക്കുക.
ജൂൺ ഒന്നിനുശേഷം ഇതുവരെ 453.8 മില്ലീമീറ്റർ മഴയാണ് രാജ്യത്ത് ലഭിച്ചത്. സാധാരണ 445.8 മില്ലീ മീറ്റർ മഴയാണ് ലഭിക്കാറുള്ളത്. രണ്ട് ശതമാനം വർധനയാണ് ഇതുവരെ മഴയിലുണ്ടായത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണ തോതിലോ അതിലധികമോ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വടക്കുകിഴക്കൻ മേഖലയിൽ പതിവിലും കുറഞ്ഞ മഴയായിരിക്കുമെന്നും പ്രവചനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.