ലഫ്. ജനറൽ സാധന സക്സേന നായർ മെഡിക്കൽ സർവിസസ് ഡി.ജി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ആ​ര്‍മി​യു​ടെ മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത ഓ​ഫി​സ​റാ​യി സാ​ധ​ന സ​ക്‌​സേ​ന നാ​യ​ര്‍. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം പ​ന​യൂ​ർ സ്വ​ദേ​ശി റി​ട്ട. എ​യ​ർ മാ​ർ​ഷ​ൽ കെ.​പി. നാ​യ​രാ​ണ് ഭ​ർ​ത്താ​വ്.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ വെ​സ്റ്റേ​ൺ എ​യ​ർ ക​മാ​ൻ​ഡി​ന്റെ​യും ട്രെ​യി​നി​ങ് ക​മാ​ൻ​ഡി​ന്റെ​യും ആ​ദ്യ വ​നി​ത പ്രി​ൻ​സി​പ്പ​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​മാ​ണ് സാ​ധ​ന. മു​മ്പ് എ​യ​ർ മാ​ർ​ഷ​ൽ റാ​ങ്കി​ൽ ആം​ഡ് ഫോ​ഴ്‌​സി​ന്റെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ സ​ര്‍വി​സ​സ് പ​ദ​വി​യി​ലും ആ​ദ്യ വ​നി​ത​യാ​യി​രു​ന്നു. രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വ മെ​ഡ​ലി​ന് അ​ർ​ഹ​യാ​യി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഘ​ട​ക​ത്തി​ന്റെ ക​ര​ട് ത​യാ​റാ​ക്കാ​ൻ ഡോ. ​ക​സ്തൂ​രി​രം​ഗ​ൻ ക​മ്മി​റ്റി​യി​ലെ വി​ദ​ഗ്ധ അം​ഗ​മാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു. പു​ണെ​യി​ലെ ആം​ഡ് ഫോ​ഴ്‌​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നാ​ണ് ബി​രു​ദം നേ​ടി​യ​ത്.

Tags:    
News Summary - Lt Gen Sadhna Saxena Nair becomes first woman DG Medical Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.