വിദ്യാർഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്ന് ഭഗവന്ത് മാന്‍

ചണ്ഡിഗഡ്: സംസ്ഥാനത്തെ ഒരു വിദ്യാർഥിക്കും ഉന്നത വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. വിദ്യാർഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബി ഫിലിം ആൻഡ് ടിവി ആക്ടേഴ്‌സ് അസോസിയേഷനും പഞ്ചാബി യൂനിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തന്റെ സർക്കാർ രണ്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായും മാൻ പറഞ്ഞു. ഒന്നാമതായി, ഈ സെമസ്റ്ററിൽ പ്രവേശന ഫീസ് വർധിപ്പിക്കരുതെന്ന് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാമതായി സ്വകാര്യ സ്കൂളുകളിലെ യൂനിഫോമുകളും പുസ്തകങ്ങളും വാങ്ങാൻ ഒരു പ്രത്യേക കടയിൽ പോകണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെടരുത്. പകരം അതാത് സ്കൂളുകൾ അവരുടെ പുസ്തകങ്ങളും യൂനിഫോമുകളും ആ പ്രദേശത്തെ എല്ലാ കടകളിലും ലഭ്യമാക്കുകയും രക്ഷിതാക്കൾക്ക് അവർക്കിഷ്ടമുള്ള ഏത് കടയിൽ നിന്നും വാങ്ങാനുള്ള അവസരം നൽകുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബി സർവകലാശാലയെ ഉത്തരേന്ത്യയിലെ ഉന്നതപഠനകേന്ദ്രമെന്ന നിലയിൽ വാർത്തെടുക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിനെ ഊർജ്ജസ്വലമായ സംസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ യുവാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവും വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. പഞ്ചാബിലെ ഭൂരിപക്ഷം യുവാക്കളും വിദേശത്തേക്ക് പലായനം ചെയ്യുന്നതിൽ ഉത്കണ്ഠയുണ്ടെന്നും യുവാക്കൾക്ക് ഉതകുന്ന രീതിയിൽ സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - imparting world-class education to the students is the top priority of the government-.mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.