ന്യൂഡൽഹി: രാജ്യത്ത് 2000 രൂപ നോട്ടിെൻറ പ്രചാരം കുറഞ്ഞ സാഹചര്യത്തിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഇവ അച്ചടിച്ചില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് അച്ചടിക്കാനായി യാതൊരു നിർദേശവും ലഭിച്ചില്ല. എന്നാൽ 2000ത്തിെൻറ നോട്ട് വിപണിയിൽനിന്ന് പിൻവലിക്കില്ലെന്നും അധികൃതർ അറിയിച്ചു.
2016- 17 സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടിെൻറ പ്രചാരം 50 ശതമാനത്തോളം കുറഞ്ഞിരുന്നു. 2019 -20 ൽ ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനവും കുറഞ്ഞു. ആഗസ്റ്റ് 25 ന് പുറത്തുവിട്ട 2019-20 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ടിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019 ജനുവരിയിൽ 2000 രൂപയുടെ നോട്ടിനോട് പ്രിയം കുറയുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2016 ലെ നോട്ടുനിരോധന സമയത്താണ് രാജ്യത്ത് 2000ത്തിെൻറ നോട്ട് ഇറക്കുന്നത്. 1000, 500 എന്നിവയുടെ പഴയ നോട്ടുകൾ നിരോധിക്കുകയും പുതിയ 500 െൻറയും 2000ത്തിെൻറയും നോട്ടുകൾ പുറത്തിറക്കുകയുമായിരുന്നു.
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 2000ത്തിെൻറ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞു. അതേസമയം 100, 200 രൂപയുടെ പ്രചാരം 2019-20 സാമ്പത്തിക വർഷത്തിൽ ഉയർന്നതായും റിേപ്പാർട്ടിൽ പറയുന്നു.
കൂടുതൽ പേരും വലിയ പണമിടപാടുകൾക്കായി ഡിജിറ്റൽ മാർഗം ഉപയോഗിക്കുന്നതും 2000 നോട്ടുകൾ ഉപയോക്താക്കൾക്ക് ചെറിയ ഇടപാടുകൾക്ക് ഉപയോഗിക്കാൻ സാധിക്കാത്തതും പ്രചാരം കുറയാൻ ഇടയാക്കിയതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.