ഹൈദരാബാദ്: ആറ് ബി.ആർ.എസ് എം.എൽ.സിമാർ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ദിവസം രാത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ബി.ആർ.എസ് എം.എൽ.സിമാരുടെ കൂടുമാറ്റം. തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസിന് കനത്ത തിരിച്ചടിയാണ് എം.എൽ.സിമാരുടെ തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെ കഴിഞ്ഞ വർഷം ബി.ആർ.എസിൽ നിന്ന് ആറ് എം.എൽ.എമാരടക്കം കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു.
തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ വെബ്‌സൈറ്റ് പ്രകാരം നിലവിൽ ബി.ആർ.എസിന് 25 അംഗങ്ങളും കോൺഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്. നാല് നോമിനേറ്റഡ് എം.എൽ.സിമാരും എ.ഐ.എം.ഐഎമ്മിൽ നിന്ന് രണ്ട് അംഗങ്ങളും ബി.ജെ.പി, പി.ആർ.ടി.യു, ഒരു സ്വതന്ത്ര എം.എൽ.സി എന്നിവരും. 40 അംഗ സഭയിൽ രണ്ട് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
രേവന്ത് റെഡ്ഡി രണ്ടുദിവസത്തെ ഡൽഹി സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് എം.എൽ.സിമാർ കോൺഗ്രസിൽ ചേർന്നത്. ആറുപേർ കൂടി എത്തിയതോടെ സഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 10 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.