ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയെന്ന പരാതിയിൽ 25കാരൻ 17മാസം ജയിലിൽ; ഡി.എൻ.എ റിപ്പോർട്ട്​ നെഗറ്റീവായതോടെ ജാമ്യം

മുംബൈ: അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയെന്ന പരാതിയിൽ ജയിലിലായ​ ​റസ്റ്ററന്‍റ്​​ തൊഴിലാളിക്ക്​ 17 മാസങ്ങൾക്ക്​ ശേഷം ജാമ്യം. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ്​ ഇയാളല്ലെന്ന്​ കണ്ടെത്തിയതോടെയാണ്​ കോടതി ജാമ്യം അനുവദിച്ചത്​.

17 മാസങ്ങൾക്ക്​ മുമ്പാണ്​ 25കാരൻ ജയിലിലാകുന്നത്​. സമീപവാസിയായ ബധിരയും മൂകയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയെന്നായിരുന്നു 25കാരനെതിരായ ആരോപണം. സ്​പെഷൽ സ്​കൂളിലാണ്​ പെൺകുട്ടി പഠിക്കുന്നത്​. 2019 ജൂ​ൈലയിൽ​ സ്​കൂളിൽവെച്ച്​ പെൺകുട്ടിക്ക്​ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന്​ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലാക്കുകയായും കുട്ടി ഗർഭിണിയാണെന്ന്​ മനസിലാക്കുകയുമായിരുന്നു.

രണ്ടു തവണ സമീപവാസി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പെൺകുട്ടി വീട്ടുകാരോട്​ പറഞ്ഞു. മുംബൈ ​പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിക്കുകയും സമീപവാസിയെ പിടികൂടുകയും ചെയ്​തു. പിടിയിലായ യുവാവ്​ ജാമ്യാപേക്ഷ നൽകിയെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഡി.എൻ.എ പരിശോധന റിപ്പോർട്ട്​ വന്നതോടെ യുവാവ്​ വീണ്ടും ജാമ്യാപേക്ഷ നൽകുകയായിരുന്നു. 

Tags:    
News Summary - In jail for 17 months Mumbai man gets bail as DNA shows he didnt father neighbours child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.