ന്യൂഡൽഹി: അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ രണ്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് എം.എൽ.എ യാംതോങ് ഹവോകിപ്പും രാജ്കുമാർ ഇമോ സിങ്ങുമാണ് ബി.ജെ.പിയിലേക്ക് ചുവടുമാറിയത്.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിെൻറയും സംസ്ഥാനത്തെ പാർട്ടി ചുമതലയുള്ള സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് ഇരുവരും ബി.ജെ.പിയിൽ ചേർന്നത്. കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയ രാജ്കുമാർ ഇമോ സിങ് പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ്. ഇരുവരുടെയും വരവ് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് സംബിത് പത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.