ഭുവനേശ്വർ: ഒഡിഷയിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിന്‍റെ ഹോസ്റ്റലിൽ മൂന്ന് വിദ്യാർഥികൾ പാമ്പുകടിയേറ്റു മരിച്ചു. മറ്റൊരു വിദ്യാർഥി ഗുരുതരാവസ്ഥയിലാണ്. ഒഡിഷയിലെ കിയോഞ്ചർ ജില്ലയിലാണ് സംഭവം. വിദ്യാർഥികളായ രാജ നായക് (12), ഷെഹശ്രീ നായക് (11), എലീന നായക് (12) എന്നിവരാണ് മരിച്ചത്.
ബാരിയ ഏരിയയിലെ നിഷ്ചിന്താപൂർ ഗ്രാമത്തിലെ കോച്ചിങ് സെന്റർ ഹോസ്റ്റലിൽ വിദ്യാർഥികൾ തറയിൽ ഉറങ്ങുമ്പോഴാണ് പാമ്പു കടിച്ചതെന്ന് പൊലീസ് പറഞ്ഞു. നാല് വിദ്യാർഥികളെയും ഉടൻ തന്നെ കിയോഞ്ജറിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് വിദ്യാർഥികൾ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ആകാശ് നായകിനെ (12) മെച്ചപ്പെട്ട ചികിത്സയ്ക്കായി കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.