ലഖ്നോ: ഉത്തർപ്രേദശിലെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബി.ജെ.പി എം.എൽ.എയുടെയും എം.പിയുടെയും കത്ത്. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി ജീവനുകൾ തങ്ങളുടെ മണ്ഡലത്തിൽ പൊലിഞ്ഞുവെന്നും ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ അറിയിച്ചു.
ലക്ഷ്മിപുർ ഗിരി ജില്ലയിലെ േമാഹമദി നിയമസഭ മണ്ഡലം ബി.ജെ.പി എം.എൽ.എയായ ലോകേന്ദ്ര പ്രതാപ് സിങ്ങാണ് ആദ്യം കത്തെഴുതിയത്. തന്‍റെ മണ്ഡലത്തിൽ പ്രതിസന്ധി രൂക്ഷമാണെന്നും കോവിഡ് ബാധിതരായ നിരവധിേപർ ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ലോകേന്ദ്ര പ്രതാപ് സിങ് ആദിത്യനാഥിനെഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ലക്ഷ്മിപുർ ഗിരി ജില്ലയിൽ രണ്ടാം തരംഗത്തിൽ കോവിഡ് നാശം വിതക്കുന്നതെങ്ങനെയാണെന്ന് അദ്ദേഹം കത്തിൽ വിവരിച്ചു. കോവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ ശ്വാസം ലഭിക്കാതെ നിരവധി രോഗികൾ മരിച്ചുവീഴുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കാൻ മാത്രമേ സാധിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
സഹായം അഭ്യർഥിച്ച് എത്തിയ നിരവധി സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ തുടങ്ങിയവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് തന്‍റെ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പത്തോളം ഓക്സിമീറ്റർ ഓരോ മണ്ഡലങ്ങളിലും നൽകണമെന്ന് എല്ലാ എം.എൽ.എമാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ആവശ്യപ്പെട്ടവയൊന്നും നൽകിയിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
എന്നാൽ, മഹാമാരിയെ നേരിടാൻ യോഗി ആദിത്യനാഥ് സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് കത്തിൽ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ല ഭരണകൂടങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും എന്നാൽ ഓക്സിജൻ ക്ഷാമം മൂലം ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും യോഗേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
നേരേത്ത കാൺപുർ ബി.ജെ.പി എം.പി സത്യദേവ് പച്ചൗരി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് കത്തെഴുതിയിരുന്നു. സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതിനാൽ നിരവധി ജീവനുകൾ നഷ്ടമായെന്ന് വ്യക്തമാക്കിയ അദ്ദേഹം കോവിഡിന്‍റെ മൂന്നാം തരംഗത്തിന്‍റെ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ആവശ്യെപ്പട്ടു. രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നാണ് കാൺപുർ.
'കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി പേർ കാൺപുരിൽ മരണപ്പെട്ടു. ചികിത്സ ലഭിക്കാതെയാണ് നിരവധിപേരുടെയും മരണം. രോഗികൾ ആശുപത്രികൾക്ക് പുറത്ത് ആംബുലൻസുകളിലും വീടുകളിലും മരിച്ചുവീഴുകയായിരുന്നു' -എം.പി അയച്ച കത്തിൽ പറയുന്നു.
സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ വെള്ളിയാഴ്ച എത്തിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാറിന്‍റെ പ്രതികരണം. കേന്ദ്രസർക്കാർ 400 മെട്രിക് ടൺ ഓക്സിജനും റിലയൻസ്, അദാനി കോർപറേറ്റുകൾ ഓക്സിജൻ ടാങ്കുകൾ കൈമാറിയതായും സർക്കാർ വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.