ലഖ്നോ: ഉത്തർപ്രദേശിൽ എട്ടാംക്ലാസിൽ പഠനം നിർത്തിയ 'വ്യാജ ഡോക്ടർ' ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയൻ നടത്തിയതിനെ തുടർന്ന് യുവതിക്കും നവജാത ശിശുവിനും ദാരുണാന്ത്യം.
ഉത്തർപ്രദേശിെല സുൽത്താൻപുർ ജില്ലയിലെ സായ്നി ഗ്രാമത്തിൽ മാ ശാരദ ആശുപത്രിയിലാണ് സംഭവം. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്.
ചികിത്സ പിഴവിനെ തുടർന്ന് ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭർത്താവ് രാജാറാമിന്‍റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. എട്ടാം ക്ലാസിൽ പഠനം നിർത്തിയ രാജേന്ദ്ര ശുക്ല ക്ലിനിക്കിൽ ജോലിചെയ്തുവരികയായിരുന്നു. യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയിെലത്തിച്ചപ്പോൾ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് ഓപ്പറേഷൻ നടത്തി. ശിശു ജനിച്ച് മിനിട്ടുകൾക്കകം മരിച്ചു.
ഓപ്പറേഷൻ കഴിഞ്ഞതോടെ ആേരാഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവെച്ച് മരിക്കുകയായിരുന്നു. രക്തം വാർന്നാണ് യുവതിയുടെ മരണം.
രാജേഷ് സാഹ്നി എന്നയാളാണ് ക്ലിനിക്ക് നടത്തിയിരുന്നത്. രജിസ്റ്റർ ചെയ്യാതെയായിരുന്നു ക്ലിനിക്കിന്‍റെ പ്രവർത്തനം. മിഡ്വൈഫുമാരെയും ഡോക്ടർമാരെയും ഉപയോഗിച്ചാണ് ക്ലിനിക്ക് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകൾ കൈകാര്യം ചെയ്തിരുന്നത്.
'അന്വേഷണത്തിൽ ക്ലിനിക്കിന് രജിസ്ട്രേഷൻ ഇല്ലെന്ന് കണ്ടെത്തി. ക്ലിനിക് നടത്തുന്നതിനോ, ഓപ്പറേഷൻ നടത്തുന്നതിനോ ആവശ്യമായ സൗകര്യങ്ങൾ ഇവിടെയില്ല. റേസർ ബ്ലേഡുകൾ ഉപയോഗിച്ചാണ് ഇവിടെ ഓപ്പറേഷനുകൾ നടത്തുന്നത്' -സുൽത്താൻപുർ എസ്.പി അരവിന്ദ് ചതുർവേദി പറഞ്ഞു. യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ക്ലിനിക് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് െപാലീസ് ചീഫ് മെഡിക്കൽ ഓഫിസറിന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.