മലപ്പുറം ജില്ലയിലെ പ്ലസ്​ ടു അപര്യാപ്തത മൂന്നാഴ്ചക്കകം പരിഹരിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ പ്ലസ്​ ടു സീറ്റുകളുടെ അപര്യാപ്തതക്ക്​ മൂന്നാഴ്ചക്കകം പരിഹാരം കാണാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിന്​ നിർദേശം നൽകി. എയ്​ഡഡ്​ സ്കൂളുകൾക്ക്​ അധിക ബാച്ച്​ അനുവദിക്കണമെന്ന്​ സുപ്രീംകോടതിക്ക്​ നിർദേശം നൽകാനാവില്ലെന്നും വിദ്യാഭ്യാസ ആവശ്യം പഠിച്ച്​ മലപ്പുറം ജില്ലയിൽ അധികബാച്ചുകൾ അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാറാണ്​​ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

സർക്കാറിന്​ സാമ്പത്തിക ബാധ്യത വരുത്താതെ അൺ എയ്​ഡഡ്​ ബാച്ച്​ തുടങ്ങാൻ ഹരജിക്കാർക്ക്​ താൽപര്യമുണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിക്കണമെന്നും വിലവിലുള്ള നിയമപ്രകാരം സംസ്ഥാന സർക്കാർ അത്​ പരിഗണിക്കണമെന്നും ബെഞ്ച്​ വിധിച്ചു. മൂന്നാഴ്ചക്കകം പ്രശ്നപരിഹാരത്തിന്​ സംസ്ഥാന സർക്കാർ കൈകൊള്ളുന്ന തീരുമാനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ ഹരജിക്കാർക്ക്​ കേരള ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ പാറക്കടവ് മൂന്നിയൂർ ഹയർ സെകൻഡറി സ്‌കൂൾ അധിക ബാച്ചിനായി സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ്​ സുപ്രീം കോടതി ഉത്തരവ്​.

ഈ അക്കാദമിക വർഷത്തിൽ തുടങ്ങിയ പ്രവേശന നടപടികൾ ഉടൻ അവസാനിക്കുമെന്നും സെപ്​റ്റംബർ മാസത്തിൽ പ്ലസ്​ വൺ കാസുകൾ തുടങ്ങുമെന്നും മൂന്നിയൂർ ഹയർ സെകൻഡറി സ്കൂളിന്​ വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ശ്യാം ദിവാൻ ബോധിപ്പിച്ചപ്പോഴാണ് മലപ്പുറം ജില്ലയിലെ​ പ്ലസ്​ ടു സീറ്റുകളുടെ കുറവ്​ പരിഹരിക്കാനുള്ള നടപടി മൂന്നാഴ്ചക്കകം എടുക്കാൻ സർക്കാറിനോട്​ ആവശ്യപ്പെട്ടത്​. മൂന്നിയൂർ പഞ്ചായത്തിലും പ്ലസ്​ ടു സീറ്റുകളിലുള്ള എണ്ണക്കുറവുകൾ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിൽ പൊതുവെയും മൂന്നിയുർ വില്ലേജിൽ വിശേഷിച്ചും പ്ലസ്​ ടു സീറ്റുകൾ അപര്യാപ്തമാണെന്നും സംസ്ഥാന സർക്കാറി​ന്‍റെ വിദഗ്ധ സമിതി റിപ്പോർട്ടുണ്ട്​ എന്ന്​ ഹരജി ഫയൽ ചെയ്​ത സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുൽഫിക്കർ അലി ബോധിപ്പിച്ചു.

Tags:    
News Summary - Inadequacy of Plus Two in Malappuram district should be resolved within three weeks says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.